ഇന്നലെ നടന്ന മണിപ്പൂർ ആക്രമണത്തിന് പിന്നാലെ ഇന്ത്യ- മ്യാൻമാർ അതിർത്തിയിലെ വന മേഖലയിൽ തെരച്ചിൽ ഊർജിതമാക്കി സൈന്യം. ആക്രമണത്തിന് ശേഷം ഭീകരർ ഈ മേഖലയിൽ ഒളിച്ചിട്ടുണ്ടെന്നാണ് വിവരം. ആക്രമണത്തിനായി വലിയ ആസൂത്രണമാണ് ഭീകരർ നടത്തിയതെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.

സംഭവം നടന്ന ചുരാചന്ദ്പൂർ പ്രദേശം സംഘർഷമേഖലകളിൽ ഉൾപ്പെട്ട പ്രദേശമല്ല. അത് കൊണ്ട് തന്നെ അതിർത്തി മേഖലയിൽ നടത്തുന്ന ആയുധക്കടത്തിനെതിരെ സുരക്ഷാസേന സ്വീകരിച്ചുവന്ന നടപടികളാണ് ആക്രണമത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഈ മേഖകളിൽ സംഘർഷ സാഹചര്യമുണ്ടാക്കാനുള്ള ശ്രമം കൂടിയാണിതെന്നും സുരക്ഷാസേന വിലയിരുത്തുന്നു. ഇതിനിടെ പരിക്കേറ്റ മൂന്ന് ജവാന്മാരെ വിദഗ്ധ ചികിത്സയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിൽ സർക്കാരിനെതിരെ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം. രാജ്യത്തെ സംരക്ഷിക്കാന്‍ മോദി സര്‍ക്കാരിന് സാധിക്കില്ലെന്നതിന്‍റെ മറ്റൊരു തെളിവാണ് ഭീകരാക്രമണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആക്രമണത്തില്‍ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ രാഹുല്‍ അനുശോചനമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *