ലിവിങ് ടുഗദര്‍ പങ്കാളിയായ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചുകൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ചയാൾ അറസ്റ്റിൽ. ദില്ലിൽ ശ്രദ്ധ എന്ന യുവതിയെ കൊലപ്പെടുത്തിയ അഫ്താബ് അഹമ്മദ് പുനേവാല എന്നയാളാണ് പിടിയിലായത്. മൃതദേഹം 35 കഷണങ്ങളാക്കിയ പ്രതി, പതിനെട്ട് ദിവസംകൊണ്ട് നഗരത്തിലെ 18 ഇടങ്ങളിലായാണ് വലിച്ചെറിഞ്ഞത്. 18 ദിവസം തുടര്‍ച്ചയായി രാത്രി രണ്ട് മണിക്കാണ് ഇയാള്‍ പങ്കാളിയുടെ ശരീര ഭാഗങ്ങള്‍ ദില്ലിയിലെ മെഹ്റൗളി വനത്തില്‍ തള്ളിയത് എന്നാണ് പൊലീസ് പറയുന്നത്.മെയ് 18-നാണ് സംഭവം നടന്നത്. ശ്രദ്ധ തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് നിരന്തരം ആവശ്യം ഉന്നയിച്ചെന്നും. ഇതിന്റെ പേരില്‍ ഇരുവരും വഴക്കിട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. ഇത് സംബന്ധിച്ച് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മുംബൈയില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ശ്രദ്ധ യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും ഡേറ്റിങ് ചെയ്യുകയും തുടര്‍ന്ന് ഒരുമിച്ച് താമസിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബന്ധം അംഗീകരിക്കാതെവന്നതോടെ ഇവര്‍ ഡല്‍ഹിയിലെ ഒരു ഫ്ളാറ്റിലേക്ക് താമസംമാറി. ഇവിടെ ഒരുമിച്ച് കഴിയുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ശ്രദ്ധ എന്നാല്‍ ഇടയ്ക്ക് വീട്ടുകാരുടെ ഫോണിന് പ്രതികരിക്കാറുണ്ട്. എന്നാല്‍ തുടര്‍ച്ചയായി മകളെ ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന്.പിതാവ് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഫ്ലാറ്റിലില്ലെന്ന് അറിയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ശനിയാഴ്ച പോലീസ് പൂനവല്ലയെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കാര്യം വെളിപ്പെട്ടത്.ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാള്‍ സമ്മതിച്ചു. മൃതദേഹം 35 കഷ്ണങ്ങളായി വെട്ടി നുറുക്കിയ പ്രതി ശരീരാവശിഷ്ടങ്ങള്‍ സൂക്ഷിക്കുന്നതിനായി ഒരു ഫ്രിഡ്ജ് പുതിയതായി വാങ്ങുകയും ചെയ്തു.
