കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി.കൂത്താട്ടുകുളം ഇലഞ്ഞിയില്‍ നിന്നുമാണു കുട്ടികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു.കൂട്ടത്തിലുള്ള കുട്ടിയുടെ ബന്ധുവീട്ടിലായിരുന്നു ഇവര്‍. ബസില്‍ യാതചെയ്താണ് ഇവര്‍ ഇലഞ്ഞിയിലെത്തിയത്.പോക്സോ കേസ് ഇരയടക്കം ഒൻപത് കുട്ടികളെയാണ് കോട്ടയത്ത് മഹിളാ സമഖ്യ എന്ന സ്വകാര്യ എൻ ജി ഒ നടത്തുന്ന ഷെൽട്ടർ ഹോമിൽ നിന്നും കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെനിന്ന് കടന്നുകളഞ്ഞ കാര്യം അറിയുന്നത്. സ്വന്തം ഇഷ്ടപ്രകാരം പോയതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *