കുട്ടികളെ ഏറെ സ്നേഹിക്കുകയും അവരോട് ഇടപഴകാൻ ഇഷ്ടപ്പെടുകയും ചെയ്തിരുന്ന വ്യക്തിയാണ് ജവഹർലാൽ നെഹ്റു. കുരുന്നുകൾ സ്നേഹത്തോടെ ‘ചാച്ചാ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടികളോടുളള നെഹ്റുവിന്റെ സ്നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നത്.ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍ എന്ന ഉറച്ചവിശ്വാസമുള്ളയാളായിരുന്നു നെഹ്‌റു. എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം ലഭ്യമാക്കാൻ അദ്ദേഹം ശ്രമിച്ചു. നെഹ്റുവിന്റെ കാലത്ത് വിദ്യാഭ്യാസ മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു.ഉന്നത വിദ്യാഭ്യാസത്തിന് നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കി. ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ നിര്‍മിക്കുകയും കുട്ടികളിലെ പോഷകാഹാരക്കുറവ് നികത്തുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന ഒരു പരിപാടിക്കും അദ്ദേഹം തുടക്കമിട്ടു.ഒരിക്കൽ കൂടി ബാല്യകാലത്തിലേക്ക് പോകാൻ എല്ലാവർക്കും ആഗ്രഹമുണ്ടാകും. ഇനി അത് സാധ്യമല്ലെങ്കിലും നമ്മുടെ കൊച്ചനുജന്മാരിലൂടെയും അനുജത്തിമാരിലൂടെയും ആസ്വദിക്കാം. എല്ലാ കൊച്ചുകൂട്ടുകാർക്കും ആശംസകൾ നേരാം.

Leave a Reply

Your email address will not be published. Required fields are marked *