കോഴിക്കോട് കൊടുവള്ളിയിൽ ഓൺലൈൻ തേയില കച്ചവടത്തിൻ്റെ മറവിൽ സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവിനെ പോലീസ് പിടികൂടി. കൊടുവള്ളി കളരാന്തിരി സ്വദേശിയായ വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷ് (28) ആണ് സംഭവത്തിൽ അറസ്റ്റിലായത്. പുലർച്ചെ പോലീസ് ഇയാളുടെ വീട് വളഞ്ഞ് നടത്തിയ പരിശോധനയിൽ 2.69 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കുന്നതിനായുള്ള 340-ഓളം ബോംഗുകളും (പൈപ്പുകൾ) കണ്ടെത്തി.
തേയില എന്ന വ്യാജേനയാണ് ഇയാൾ ലഹരി ഉൽപ്പന്നങ്ങൾ കൊറിയർ വഴി അയച്ചിരുന്നത്. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും കൊടുവള്ളി പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഡാനിഷ് പിടിയിലായത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
