രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇത്.24 മണിക്കൂറിനിടെ 252 മരണം സ്ഥിരീകരിച്ചു. 7995 പേർ രോഗമുക്തി നേടി.
രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം നാല്‍പതായി. മഹാരാഷ്ട്രയില്‍ പുതുതായി രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ ഇന്നലെ ഒമിക്രോണ്‍ മരണവും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് ജാഗ്രത കടുപ്പിക്കും. രോഗബാധിതരില്‍ നിലവില്‍ ആര്‍ക്കും ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലന്നാണ് റിപ്പോര്‍ട്ട്.
