ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് 76-ാമത് കരസേനാ ദിനം ആചരിക്കും. ഉത്തര്‍ പ്രദേശിലെ ലക്നൗ ഗൂര്‍ഖ റൈഫിള്‍സ് റെജിമെന്റല്‍ സെന്ററിലാണ് പരേഡ് നടക്കുന്നത്. കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ അഭിവാദ്യം സ്വീകരിക്കും. ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്തിന് പുറത്ത് കരസേനാ ദിനം ആചരിക്കുന്നത്. ലക്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമാന്‍ഡ് ഓഫ് ആര്‍മിയുടെ സെന്‍ട്രല്‍ കമാന്‍ഡിന് കീഴിലാണ് ഈ വര്‍ഷം പരേഡ് നടക്കുക.

വൈകിട്ട് നടക്കുന്ന ശൗര്യ സന്ധ്യയില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് മികച്ച പരേഡ് സംഘത്തെ തെരഞ്ഞെടുക്കും എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *