മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി ലോക്‌സഭയിലേയും രാജ്യസഭയിലേയും നടപടികള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടിവിയുടെ അക്കൗണ്ട് പൂട്ടി യൂട്യൂബ്. എന്ത് വീഴ്ചയാണുണ്ടായതെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. മാതൃ കമ്പനിയായ ഗൂഗിളിന് അയച്ച ഇ മെയിലിന് മറുപടിയും ലഭിച്ചിട്ടില്ലന്നാണ് വിവരം.
എന്ത് തരം കണ്ടെന്റ് ആണ് അനുവദിക്കുകയെന്ന് യൂട്യൂബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എന്ത് തരം വീഡിയോകള്‍ക്കും കമന്റുകള്‍ക്കും ഇത് ബാധകമാണ്. എല്ലാവര്‍ക്കും ഒരേ നിയമമാണ് ബാധകമെന്നും ഓട്ടമാറ്റിക് സോഫ്റ്റ്‌വെയര്‍ വഴിയും അല്ലാതെയും ഇത് പരിശോധിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
ഉള്ളടക്കത്തിലുടനീളമുള്ള കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയോ സേവന നിബന്ധനകളുടെയോ ആവര്‍ത്തിച്ചുള്ള ലംഘനങ്ങളാണ് യൂട്യൂബ് കമ്മ്യൂണിറ്റി മാനദണ്ഡപ്രകാരം, ഒരു ചാനലോ അക്കൗണ്ടോ നിര്‍ത്തലാക്കുന്നതിന്റെ പ്രാധാന കാരണങ്ങള്‍.