കന്‍സാസ് സിറ്റി: അമേരിക്കയില്‍ കന്‍സാസ് സിറ്റിയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 21 പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരില്‍ ഏറെയും കുട്ടികളാണ്. സോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്സിന്റെ വിജയാഹ്‌ളാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

12 പേരെ കന്‍സാസ് സിറ്റിയിലെ മേഴ്‌സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 11 പേരും കുട്ടികളാണെന്ന് പൊലീസ് പറഞ്ഞു. ഒന്‍പത് പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. 17 വയസില്‍ താഴെയുള്ളവരാണ് പരിക്കേറ്റ കുട്ടികളെല്ലാവരും. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസറ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

വെടിവെപ്പിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും കന്‍സാസ് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി റോസ് ഗ്രണ്ടിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *