മണ്ണാർക്കാട് ഭാ​ഗത്ത് നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു. മൂവാറ്റുപുഴ കൂത്താട്ടുകുളം എം സി റോഡിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടമുണ്ടായത്. ഞായറാഴ്ച രാവിലെ 6.30 ഓടെ മണ്ണാർകാട് ഭാഗത്തുനിന്നും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോനും, ഭാര്യയും, രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഇത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി.

തുടര്‍ന്ന് മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ ഷംസുദ്ദീന്‍, അയ്യൂബ്, നിബിന്‍ ബോസ്, ഡിബിന്‍ ബാലകൃഷ്ണന്‍, ഇബ്രാഹിം കെ എം, റിയാസ് കെ എ എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്. അപകട കാരണം വ്യക്തമല്ല. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *