ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഓവാലി പെരിയ ചൂണ്ടിയില്‍ സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്. ഇന്നലെ രാത്രിയില്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് ആക്രമണം. ഊട്ടി മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ രാവിലെ ആറുമണിയോടെ പ്രശാന്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നുപേരാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അതിനിടെ തൃശൂര്‍ പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി. ഒട്ടുമിക്ക ദിവസങ്ങളിലും രാത്രിയെത്തുന്ന ആനകള്‍ റബര്‍ തോട്ടത്തില്‍ തമ്പടിക്കുകയാണ് പതിവ്.