തെരഞ്ഞെടുപ്പ് ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി എസ്ബിഐയോട് ആവശ്യപ്പെട്ടു. അതേസമയം കോടതിയില്‍ എസ്ബിഐയുടെ അഭിഭാഷകന്‍ ഹാജരായില്ല. എസ്ബിഐക്ക് വേണ്ടിയല്ല ഹാജരായതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞു. സീല്‍ ചെയ്ത കവറില്‍ ഉള്ള വിവരമടക്കം എല്ലാ വിവരങ്ങളും കൈമാറാന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച എല്ലാം വിവരങ്ങളും പരസ്യമാക്കണം. പട്ടിക മാത്രമല്ല ബോണ്ട് നമ്പറുകളും പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ദേശപ്രകാരം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവരുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ 75 ശതമാനവും ബിജെപിയുടെ ഉടമസ്ഥതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *