
ലഹരി ഉപയോഗം തടയുന്നതിന് കുന്ദമംഗലം എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാരന്തുരിൽ നിന്ന് 450 ഗ്രാം കഞ്ചാവ് മൂന്ന് യുവാക്കളിൽ നിന്നായി പിടിച്ചെടുത്തു.കാരന്തൂർ പാറക്കടവ് ഹര ഹര കാവ് റോഡിലെ ഇലക്ട്രിക് പോസ്റ്റ് സമീപത്തു വെച്ചാണ് കഞ്ചാവ് പിടിച്ചെടുത്തത്.200 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് വയനാട് പൂത്തകൊല്ലി ചന്നിയൻ വീട്ടിൽ മുഹമ്മദ് മകൻ ഷഫീഖ് സി,50 ഗ്രാം കഞ്ചാവ് കൈവശം വെച്ചത്തിന് മുണ്ടിക്കൽ താഴം നടപ്പാലം കുനിയിൽ താഴം പൊറ്റമ്മൽ വീട്ടിൽ അബ്ബാസ് മകൻ ആഷിജ് സി കെ, 200 ഗ്രാം കഞ്ചാവ് കൈവശ വെച്ചത്തിന് കാരന്തൂർ ചെറുകുഴിയിൽ വീട്ടിൽ കോയ മകൻ ഹിഷാം സി.കെ എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്. കുന്നമംഗലം എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.കെ നിഷിൽകുമാറും സംഘവും ചേർന്ന് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.