രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് രണ്ട് ലക്ഷത്തിലേറെ കേസുകൾ. 24 മണിക്കൂറിനിടെ 1038 മരണവും 2,00,739 കേസുകളുമാണ് സ്ഥിരീകരിച്ചത്.

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിക്കുന്നത്. ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു. രോഗമുക്തരായത് 1,24,29,564 പേരാണ്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്.

ഇതുവരെ രാജ്യത്ത് കോവിഡ് പിടിപെട്ട് മരിച്ചത് 1,73,123 പേരാണ്. ഇതുവരെ 11 കോടിയിലേറെ പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *