മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. റായ്ഗഢ് ജില്ലയിലെ ഓള്‍ഡ് മുംബൈ-പുണെ ഹൈവേയില്‍ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അപകടം നടന്നത്. പുണെയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഒരു സംഗീത സംഘമായിരുന്നു ബസ്സിലുണ്ടായിരുന്നത്.

നാല്‍പ്പതോളം പേര്‍ ബസ്സിലുണ്ടായിരുന്നതായി ഖൊപോലി പോലീസ് പറഞ്ഞു. മുംബൈയിലെ ഗുഡ്ഗാവിലെ ‘ബാജി പ്രഭു വാടക് ഗ്രൂപ്പ്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സംഘമായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവര്‍ ഒരു സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 18-നും 25-നുമിടയില്‍ പ്രായമുള്ളവരാണ് മരിച്ചവരിലും പരിക്കേറ്റവരിലും അധികം.

Leave a Reply

Your email address will not be published. Required fields are marked *