കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്ന് രാഹുൽ ഗാന്ധി. രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തിൽ പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു രാജ്യം, ഒരു ഭാഷ, ഒരു നേതാവ് എന്നതാണ് ബിജെപി സങ്കൽപം. അതെങ്ങനെ നമ്മുടെ നാടിന്റേത് ആകും? ഒരു നേതാവ് മതിയെന്ന സങ്കൽപം നാടിനോടുള്ള അവഹേളനമാണ്. മലയാളം ഹിന്ദിയേക്കാൻ ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നിൽക്കുന്നതാണ്. രാത്രിയാത്ര നിരോധനം പരിഹരിക്കാൻ ബാധ്യസ്ഥനാണ്. പലകുറി പ്രധാനമന്ത്രിക്ക് ഈ ആവശ്യത്തിൽ കത്തെഴുതി. വിഷയം പരിഹരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണ്. എന്റെ അമ്മയോട് ഒരാഴ്ച ഇവിടെ വരാൻ നിര്‍ബന്ധിക്കും. വയനാട്ടിൽ വരാതിരിക്കുമ്പോൾ ലോകത്തെ മികച്ച ഭൂമിയാണ് നഷ്ടപ്പെടുത്തുന്നതെന്ന് പറയാറുണ്ട്. കോൺഗ്രസ് കേന്ദ്രത്തിൽ വന്നാൽ നിലമ്പൂര്‍ റെയിൽവെ സ്റ്റേഷന്റെ വികസനം യാഥാര്‍ത്ഥ്യമാക്കും. പക്ഷെ ഒരു മെഡിക്കൽ കോളേജ് ഒരുക്കുക എളുപ്പമുള്ള കാര്യമല്ലേ? മുഖമന്ത്രിക്ക് പല തവണ താൻ എഴുതി. പക്ഷെ പരിഹരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വൻകിടക്കാരുടെ കടങ്ങൾ മോദി സർക്കാർ എഴുതി തള്ളിയെന്ന് പുല്‍പ്പള്ളിയിലെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.16ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്. 2024ൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരും ബോൾ കർഷകരുടെ കടം എഴുതി തള്ളും. ഈ രാജ്യത്തെ അതി സമ്പന്നരുടെ കടം എഴുതി തള്ളിയ സർക്കാരിന് അതി ദരിദ്രരായ കർഷകരുടെ കടം എഴുതി തള്ളൻ കഴിയണം. യൂ പി എ സർക്കാർ കർഷകരുടെ കടം എഴുതി തള്ളിയപ്പോൾ കർഷകരെ അലസരക്കിയെന്ന് മാധ്യമങ്ങൾ പറഞ്ഞു.ഇപ്പോൾ മോദിസർക്കാർ സമ്പന്നരുടെ കടം എഴുതി തള്ളുമ്പോൾ അവരെ സഹായിക്കുകയാണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വില കിട്ടുന്നില്ല. കർഷകരോട് ചെയ്യുന്ന കുറ്റകൃത്യമാണ് ഇത്. കർഷക സംഭരണ സംവിധാനങ്ങൾ മുഴുവൻ ഒരു കുത്തകയ്ക്കു കീഴിൽ ആക്കിയിരിക്കുകയയാണ്. അദാനിക്ക് കീഴിലാണ് ഇതെല്ലാമെന്ന് കർഷകർ തന്നെ പറയുന്നുണ്ട്. ഹിമാചലില്‍ കാർഷിക സംഭരണ ശാലകൾ നിയന്ത്രിക്കുന്നത് അദാനി ആണ്മിനിമം താങ്ങു വില ഉറപ്പിക്കാൻ ആകില്ല എന്ന് പറഞ്ഞതിലൂടെ കർഷകരെ പ്രധാനമന്ത്രി അപമാനിക്കുകയാണ് ചെയ്തത്. ഇന്ത്യ മുന്നണി അധികാരത്തിൽ വരുമ്പോൾ കർഷകരുടെ താല്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പ് തരുകയാണ്. ലോകത്തെ പ്രധാന രാജ്യങ്ങളെല്ലാം കാർഷിക അടിത്തറയിൽ ആണ് വളർന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020