എറണാകുളത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച അച്ഛൻ അറസ്റ്റിൽ.പിതാവിനെതിരെ വധ ശ്രെമത്തിനാണ് കേസ് എടുത്തിരിക്കുന്നത് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് മട്ടാഞ്ചേരി സ്വദേശിയായ സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ അമ്മ തന്നെയാണ് പുറത്തുവിട്ടത്. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സുധീറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും

പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാൽ, സുധീർ പിന്മാറാൻ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു.വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *