സത്യപ്രതിജ്ഞയ്ക്ക് മുൻപായി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവർണർക്ക് പിണറായിവിജയൻ ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തു.സി പി എം, സി പി ഐ,കേരള കോൺ​ഗ്രസ് എം, കേരള കോൺ​ഗ്രസ് ബി, കോൺ​ഗ്രസ് എസ്, ജനാധിപത്യ കേരള കോൺ​ഗ്രസ്, ഐ എൻ എൽ, എൻ സി പി, ജനാദാതൾ എസ്, എൽ ജെ ഡി, ഇടത് സ്വതന്ത്രൻമാ‍ർ എന്നിവ‍ർ സ‍ർക്കാർ രൂപീകരണത്തിൽ പിണറായി വിജയനെ പിന്തുണച്ച് കത്ത് നൽകിയിട്ടുണ്ട്.

സ‍ർക്കാർ രൂപീകരണത്തിനായി പിണറായി വിജയനെ ​ഗവർണർ ഔദ്യോ​ഗികമായി ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഉടനെ ചേരുന്ന എൽ ഡി എഫ് യോ​ഗം മുഖ്യമന്ത്രിയായി പിണറായി വിജയനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. വകുപ്പ് വിഭജന ച‍ർച്ചകൾ എൽ ഡി എഫിൽ നാളെയോടെ പൂ‍ർത്തിയാവും എന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റന്നാളും ചൊവാഴ്‌ചയുമായി മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *