ചരിത്രമെഴുതി തോമസ് കപ്പ് നേടിയ ഇന്ത്യൻ ബാഡ്മിന്റണ്‍ ടീമിന് പ്രധാന മന്ത്രിയുടെ അഭിനന്ദനം. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങൾ ആവർത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഈ തിളക്കമാർന്ന വിജയം വരാനിരിക്കുന്ന കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണെന്നും മോദി കൂട്ടിച്ചേർത്തു.
ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഇന്ന് നടന്ന ഫൈനലിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ 3 -0 ന് തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം സ്വന്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *