രാജ്യദ്രോഹ കേസിൽ ആയിഷ സുൽത്താന സമർപ്പിച്ച മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ച്ചത്തോണ് ജാമ്യാപേക്ഷ പരിഗണിക്കാനായി മാറ്റിയിരിക്കുന്നത്.
അതേസമയം, ആയിഷ സുൽത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി നിലപാട് തേടി.
ഈ മാസം 20 ന് ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടതെന്ന് ആയിഷ സുൽത്താന ഹൈക്കോടതിയിൽ അറിയിച്ചു. കവരത്തി പൊലീസിന്റെ നോട്ടിസ് കിട്ടി എന്നും ആയിഷ സുൽത്താന അറിയിച്ചു.
അതിനിടെ കേസിൽ കക്ഷി ചേരാൻ ലക്ഷദ്വീപ്പ് ബി.ജെ.പി പ്രസിഡന്റ് അപേക്ഷ നൽകിയിട്ടുണ്ട്. പരാതിക്കാരനായ തന്നെയും കേൾക്കണമെന്നാണ് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *