കൊടകര ഹവാല കേസ് ഉള്‍പ്പെടെയുള്ള ആരോപണ നിഴലില്‍ നില്‍ക്കുന്ന കേരള ബിജെപി ഘടകത്തെക്കുറിച്ച് ദേശിയ നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ആനന്ദ ബോസ്. കേരള ഘടകത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയിട്ടില്ല എന്ന പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെയാണ് ആനന്ദ ബോസിന്റെ സ്ഥിരീകരണം.

“പാര്‍ട്ടി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്താനില്ല,” ആനന്ദ ബോസ് ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു .
സി.വി. ആനന്ദബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരന്‍ തുടങ്ങിയവരെ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നായിരുന്നു പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് പറഞ്ഞത്.ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബി.ജെ.പിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *