ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെ ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം.ആറ് യാതക്കാരുമായി പുറപ്പെട്ട ഹെലികോപ്റ്റർ ഗൗരികുണ്ടില്‍‌ വെച്ച് കാണാതായി.മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് ലഭിക്കുന്ന വിവരം.ആര്യൻ എവിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം നടപടികൾ ആരംഭിച്ചു.

കേദാർനാഥ് ധാമിൽ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്‌വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഉത്തരാഖണ്ഡ് എഡിജി ഡോ. വി. മുരുകേശൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *