മുംബൈ: കനത്ത മഴയെത്തുടര്‍ന്ന് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചിലുണ്ടായതിനാല്‍ ട്രെയിന്‍ ഗതാഗതം വീണ്ടും തടസപ്പെട്ടു. രത്‌നഗിരിയില്‍ റെയില്‍വേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണതിനേത്തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടത്. ട്രാക്കിലേക്ക് മരങ്ങളും വീണ് കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഖേഡിന് സമീപം ദിവാങ്കാവതിയില്‍ കൊങ്കണ്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ വീണതായും റിപ്പോര്‍ട്ടുണ്ട്.
ഇതോടെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുകയും അഞ്ച് ട്രെയിനുകള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. 16345 ലോകമാന്യ തിലക് തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് കല്യാണ്‍ലോണാവാലജോലാര്‍പേട്ടപാലക്കാട്‌ഷൊര്‍ണൂര്‍ വഴി സര്‍വീസ് നടത്തും. ഹസ്രത്ത് നിസാമുദ്ദീന്‍ എറണാകുളം എക്‌സ്പ്രസ്, എല്‍ടിടി തിരുവനന്തപുരം എക്‌സ്പ്രസ്, ഗാന്ധിധാം നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവയും വഴി തിരിച്ചുവിട്ടിരുന്നു.
