പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ ശതപൂർണിമ ആഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന സ്കൂൾ ലൈബ്രറി നവീകരണത്തിലേക്ക് എസ് എസ് എൽ സി 1989 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മ മെമ്മറീസ് 89 പുസ്തകങ്ങൾ നൽകി. പ്രൈമറി വിഭാഗത്തിന് വേണ്ടി യൂസുഫ് മാസ്റ്ററും ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടി രശ്മി ടീച്ചറും പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഓർമ്മയിൽ ഒരു ശിശിരം റിയൂണിയൻ പ്രസിഡണ്ട് പ്രകാശ് എം.കെ.അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് കുമാർ പി.എം സ്വാഗതം, ഉഷ പി.എം ,സുരേഷ്.V.ആശംസയും ബീന.V.നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *