രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 36,083 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 37,927പേര്‍ രോഗമുക്തിനേടി. 493 പേരാണ് മരിച്ചത്.

3,21.92,576പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,13,76,015പേര്‍ രോഗമുക്തരായി. 3,85,336പേര്‍ ചികിത്സയിലുണ്ട്. 4,31,225പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ 54,38,46,290 പേര്‍ക്കാണ് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. 73,50,553 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വാക്്‌സിന്‍ നല്‍കി.

വിവിധ സംസ്ഥാനങ്ങളിലെ രോഗബാധയുടെ കണക്ക് പരിശോധിച്ചാൽ മുന്നിൽ കേരളമാണ്. 50 ശതമാനത്തിലേറെ രോഗികളും കേരളത്തിൽ നിന്നാണ്. 19,451 പേർക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. രണ്ടാമതുള‌ള മഹാരാഷ്‌ട്രയിൽ 5787 കേസുകളാണ്. കർണാടകയിൽ 1632 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *