രാജ്യത്തെ പുതിയ നിയമനിർമാണങ്ങളിൽ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണ.ക്രിയാത്മക സംവാദങ്ങള്‍ നടക്കണമെങ്കിൽ നിയമവിദഗ്ധര്‍ പാര്‍ലമെന്റിലുണ്ടാകണമെന്ന് എന്‍.വി രമണ പറഞ്ഞു. നിയമം നിർമിക്കുന്നത് എന്തിന് വേണ്ടിയാണ് എണ്ണത്തിലും വ്യക്തതയില്ല. ഇന്ത്യൻ പാർലമെന്റിൽ ബുദ്ധിജീവികളുടെയും അഭിഭാഷകരുടെയും കുറവ് പ്രകടം’, എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞുപാർലമെന്റില്‍ ഫലവത്തായ സംവാദങ്ങള്‍ക്ക് ഇടംകണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി . 75 ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുപ്രീം കോടതിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഫലവത്തായ സംവാദങ്ങള്‍ പാര്‍ലമെന്റില്‍ നിന്ന് പടിയിറങ്ങുകയാണ്. നിയമവിദഗ്ധരുടെ പാര്‍ലമെന്റിലെ അസാന്നിധ്യമാണ് ഇതിന് ഒരു കാരണം. പലപ്പോഴും ഫലവത്തായ സംവാദങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഇടമൊരുങ്ങാത്തതിന്റെ അതൃപ്തിയും അദ്ദേഹം രേഖപ്പെടുത്തി. നിയമനിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ വേണ്ടവിധത്തിലുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ല. ശരിയായ രീതിയിലുള്ള സംവാദങ്ങള്‍ നടക്കാത്തതുമൂലം പാര്‍ലമെന്റിന്റെ പ്രവര്‍ത്തനത്തിലും ധാരാളം മാറ്റങ്ങളുണ്ടായി.” അദ്ദേഹം പറഞ്ഞു .
നിയമങ്ങളില്‍ അവ്യക്തത നിഴലിക്കുന്നത് ഒട്ടേറെ വ്യവഹാരങ്ങള്‍ക്ക് കാരണമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജനങ്ങള്‍ക്കും കോടതിക്കും പലവിധത്തിലുള്ള അസൌകര്യങ്ങളും സൃഷ്ടിക്കുന്നു. നിയമങ്ങളില്‍ പലതിനും അവ്യക്തയുണ്ട്. അതിനാല്‍ പല നിയമങ്ങളുടെയും ആവശ്യകതയും ലക്ഷ്യവും കോടതിക്ക് തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും എന്‍.വി രമണ കൂട്ടിച്ചേർത്തു .
സ്വാതന്ത്ര്യാനന്തരം പാര്‍ലമെന്റില്‍ നിരവധി നിയമവിദഗ്ധര്‍ ഉണ്ടായിരുന്നു. ഇതുമൂലം മികച്ച സംവാദങ്ങള്‍ നടന്നിരുന്നു. പാര്‍മെന്റിലെ ചര്‍ച്ചകള്‍ക്കും പൊതുജീവിതത്തിനുവേണ്ടിയും അഭിഭാഷകര്‍ സ്വയം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി .