കുന്ദമംഗലം നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനാവശ്യമായ കർമപദ്ധതികൾക്ക് രൂപം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മാലിന്യ സംസ്കരണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നിയോജക മണ്ഡലംതല മോണിറ്ററിങ്‌ സമിതി യോഗത്തിലാണ് തീരുമാനമായത്.

മാലിന്യ സംസ്കരണത്തിന് സിഎസ്ആർ ഫണ്ട് ലഭ്യമാക്കുന്നതിന് ജില്ലാതലത്തിൽ പ്രത്യേക യോഗം വിളിച്ചുചേർക്കുന്നതിന്‌ നടപടി സ്വീകരിക്കും. ശാസ്ത്രീയമായ രീതിയിൽ മാലിന്യ സംസ്കരണം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തുന്നതിനുവേണ്ട ക്രമീകരണങ്ങൾ നടത്താനും തീരുമാനിച്ചു.

പി ടി എ റഹീം എംഎൽഎ അധ്യക്ഷനായി. ഡെപ്യൂട്ടി കലക്ടർ ഡോ. ശീതൾ ജി മോഹൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി മാധവൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രവീന്ദ്രൻ പറശ്ശേരി, ലിജി പുൽക്കുന്നുമ്മൽ, പി ശാരുതി, സുബിത തോട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *