കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബലാത്സംഗത്തിനിരയായി ഡോക്ടര്‍ കൊല്ലപ്പെട്ട ആര്.ജി കര് മെഡിക്കല്‍ കോളേജില്‍ വന്‍ സംഘര്‍ഷം. പുറത്തുനിന്നെത്തിയ സംഘം സമരപന്തലും ആശുപത്രിയും അടിച്ചുതകര്‍ത്തു. പൊലീസിനും പ്രതിഷേധക്കാര്‍ക്കു നേരെയും ആക്രമണമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗം പൂര്‍ണമായും തകര്‍ന്നതായി പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് കണ്ണീര് വാതക ഷെല്ലുകളും ലാത്തി ചാര്‍ജും പ്രയോഗിക്കുകയായിരുന്നു.
കല്ലെറിയുന്നതും പരിക്കേറ്റ പൊലീസുകാരുടെ മുഖത്ത് നിന്ന് ചോരയൊലിക്കുന്നതുമായുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ആശുപത്രിക്ക് പുറത്ത് നിര്‍ത്തിയിട്ട ഒരു ബൈക്ക് കത്തിച്ചപ്പോള്‍ രണ്ട് പൊലീസ് വാഹനങ്ങളും നശിപ്പിച്ചു. രാജ്യത്തെ നടുക്കിയ സംഭവത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താന്‍ രാത്രിയോടെ നിരവധി പേര് സമരപ്പന്തിലിലെത്തിയിരുന്നു. പിന്നാലെയാണ് സംഘര്‍ഷം ഉടലെടുത്തത്. പുറത്തുനിന്നെത്തിയവരാണ് പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞതും ആക്രമണം അഴിച്ചുവിട്ടതും.
