
രാജ്യത്തിൻ്റെ 79ാം സ്വാതന്ത്ര്യ ദിനം പൗരസമിതി പന്തീർപാടം സമുചിതമായി ആഘോഷിച്ചു. രാവിലെ 7.30 ന് പന്തീർപാടം അങ്ങാടിയിൽ നടന്ന ചടങ്ങിൽ ഡോക്ടർ ആർദ്ര . എസ് .മോഹൻ ദേശീയ പതാക ഉയർത്തി. മധുസൂദനൻ പന്തീർപാടം, സലീം ഒളോങ്ങൽ, കെ.പി. ഗണേശൻ, കെ.കെ. മുഹമ്മദ്, കെ.യം. ഗിരീഷ്, ജയരാജൻ, തുടങ്ങിയവർ നേതൃത്വം നൽകി.ഖാലിദ് കളിമുണ്ട സ്വാതന്ത്ര്യ ദിനസന്ദേശം നൽകി.
വാർഡ് മെമ്പർമാരായ നൗഷാദ്, നജീബ് എന്നിവർ സംസാരിച്ചു.
