രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായിട്ടേ ചെരുപ്പിടൂ എന്ന ശപഥവുമായി യുവാവ്.കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേയ രാഹുല്‍ നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സജീവ സാന്നിധ്യമായ പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്.ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന ദിവസം മുതല്‍ ദിനേശ് ശര്‍മ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാണ്. രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പതാകയുമേന്തിയാണ് ഇദ്ദേഹം യാത്രയിലുടനീളം നടക്കുന്നത്. കിലോമീറ്ററുകള്‍ താണ്ടുന്ന പദയാത്രയില്‍ രാഹുലിന്റെ ചിത്രമുള്ള ത്രിവര്‍ണ നിറമുള്ള വസ്ത്രമാണ് ദിനേശ് ശര്‍മ ധരിക്കുന്നത്.കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പിടാതെയാണ് ദിനേശ് ശര്‍മ പദയാത്രയില്‍ നടക്കുന്നത്.യാത്രയുടെ ഭാഗമായി എത്തുന്ന ജനങ്ങളില്‍ അവേശമുണര്‍ത്തുന്ന മുദ്രാവാക്യം വിളികളുമായി നടക്കുന്ന ദിനേശ് ശര്‍മ എല്ലാവര്‍ക്കും കൗതുകമാണ്.

Leave a Reply

Your email address will not be published. Required fields are marked *