ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ച് സുപ്രീംകോടതി. വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ നൽകിയിരിക്കുകയാണ് സുപ്രീംകോടതി. 5 വർഷം മുസ്ലിം മതാചാരം പാലിക്കണം എന്ന ഭേദഗതിക്കാണ് സ്റ്റേ നൽകിയിരിക്കുന്നത്.

രണ്ട് ദിവസം മണിക്കൂറുകളോളം നീണ്ടു നിന്ന വാദത്തിനെടുവിലാണ്, മെയ് 22 ന് നിയമം സ്റ്റേ ചെയ്യണോ എന്നതില്‍ ഇടക്കാല വിധിക്കായി മാറ്റിയത്. ചീഫ്ജസ്റ്റിസ് ബിആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

അന്തിമ തീരുമാനം എടുക്കുന്നത് വരെ വഖഫ് കൗണ്സിലിലേക്കും ബോർഡുകളിലേക്കും പുതിയ നിയമനം സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *