തത്വ’22 2022 ഒക്ടോബർ 21, 22, 23 ന് എന്‍ ഐ ടി കാലിക്കറ്റിൽ

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികാലിക്കറ്റിന്റെ വാര്‍ഷിക ശാസ്ത്ര സാങ്കേതിക മേളയായ തത്വ 2022 ഒക്ടോബർ 21, 22, 23 എന്നീ തിയതികളില്‍ എന്‍ ഐ ടി ക്യാമ്പസിൽ വച്ച് നടക്കും. മൂന്ന്‌ ദിവസങ്ങളിലായി 100 -ൽ പരം മത്സരയിനങ്ങൾ, 40 വര്‍ക്ക് ഷോപ്പ്, 11 ലെക്ചർ, വീൽസ്, എക്സ്പോ എന്നീ പരിപാടികള്‍ അരങ്ങേറും. 

‘ടെക്നോ ഒഡീസി’ യാണ് തത്വ’22 ന്റെ പ്രമേയം. റെട്രോ ടെക് മുതൽ ഭാവിയിലെ സാങ്കേതികവിദ്യകളുടെ അവസരങ്ങളെ ആശയമാക്കിയാണ് തത്വയുടെ ഓരോ പരിപാടികളും സംഘടിപ്പിക്കുന്നത്. 2022 ഒക്ടോബർ 20 ന് വൈകീട്ട് 5 മണിക്ക് നടത്താൻ ഇരിക്കുന്ന ഉദ്ഘാടന ചടങ്ങോടെ തത്വ’22 ന് കൊടിയേറും. ചടങ്ങിന്റെ മുഖ്യാതിഥിയായ SAP സക്സസ് ഫാക്ടർസ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് ശ്രീ. ജയിംസ് തോമസ് ഉത്ഘാടനം നിര്‍വ്വഹിക്കും. 

തത്വ’22 ന്റെ ഒന്നാം ദിവസമായ ഒക്ടോബര്‍ 21 ന് നടത്തുന്ന പ്രധാന പരിപാടി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റോബോട്ട് പോരാട്ടം ആയ റോബോവാർസ് ആണ്. മറ്റു പരിപാടികൾ ആല്‍ബട്രോസ്സ് (വിമാന നിര്‍മ്മാണ മത്സരം), റെഗാറ്റ(നൗക നിർമ്മാണം), ബ്ലൂപ്രിന്റ്, ഷ്വിംവാഗൺ, ജി എസ് എം ലാബിരിന്ത് (റോബോട്ടുകളെ നിർമ്മിക്കൽ) എന്നീ മത്സരങ്ങള്‍ ആണ്. ഇത് കൂടാതെ ‘വീൽസ്’ എന്ന മോട്ടോര്‍വാഹന പ്രദര്‍ശനവും സ്റ്റൺഡ് ഷോയും എന്‍ ഐ ടി ക്യാമ്പസില്‍ വച്ച് നടത്തുന്നതാണ്. രണ്ടാം ദിവസമായ ഒക്ടോബർ 22 ശനിയാഴ്‌ച ഒന്നാം ദിവസത്തെ മത്സരങ്ങളുടെ അവസാന റൗണ്ടുകൾ, ഡീബഗ്ഗർ എന്ന കോഡിങ്ങ് കോമ്പറ്റീഷൻ, സര്‍ക്യൂട്ട് റേസ്, ആക്സിലറോ ബോട്ട് എക്സ് (ബോട്ട് നിർമ്മാണ മത്സരം) തുടങ്ങിയ പരിപാടികള്‍ ആണ് നടത്താൻ ഇരിക്കുന്നത്. അവസാന ദിവസമായ ഒക്ടോബർ 23 ഞായറാഴ്ച എനിഗ്മ (കേസ് സ്റ്റഡി മത്സരം), കിയോപ്രൊപ്പല്ലോ എന്ന കാര്‍ നിര്‍മാണ മത്സരം, ലീഗ് ഓഫ് മെഷീന്‍സ്, ഓവര്‍ ഡ്രൈവ് എന്നീ മത്സരങ്ങൾ ആയിരിക്കും കാണികൾക്കായി അവതരിപ്പിക്കുന്നത്. 

അവസാന രണ്ട് ദിവസങ്ങളായ ഒക്ടോബർ 22, 23 ന് കാണികളെ ഏറെ ത്രസിപ്പിക്കുന്ന പ്രോഷോ അരങ്ങേറും. ഒക്ടോബർ 22 ന് നകാഷ് അസീസ്, ഡി ജെ സെഫൈർടോൺ, തൈക്കുടം ബ്രിഡ്ജ് എന്നീ കലാകാരന്മാര്‍ ആണ് പ്രോഷോ അവതരിപ്പിക്കുന്നത്. ഒക്ടോബർ 23 ന് ശ്രേയ ഘോഷാൽ, ഡി ജെ ഷാൻ എന്നിവര്‍ അണിനിരക്കും. 

ഇത് കൂടാതെ മൂന്ന്‌ ദിവസമായി നടത്തുന്ന ലെക്ചറുകൾ അവതരിപ്പിക്കുന്നത് ഡോ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍, സന്ദീപ് ജെയിന്‍, പ്രതീക് ഗൗരി തുടങ്ങിയ പ്രഗത്ഭർ ആയിരിക്കും. പുതുകാലത്തെ പുത്തൻ വിഷയങ്ങളായ പ്രോഡക്റ്റ് ഡിസൈന്‍, ത്രീഡി പ്രിന്റിങ് ആന്‍ഡ് പ്രോട്ടോടൈപ്പിംഗ്‌, മെഷീന്‍ ലേണിങ് തുടങ്ങി അനേകം വിഷയങ്ങളിലായാണ് വർക്ക്‌ ഷോപ്പ് നടത്തുന്നത്.

തത്വ’22 ന് മുന്നോടിയായി നടത്തിയ പ്രീ തത്വ പരിപാടികളില്‍ എല്ലാം തന്നെ ശ്രദ്ധേയമായി. സ്കൂൾ വിദ്യാര്‍ഥികൾക്കായി നടത്തിയ സമസ്യ എന്ന ക്വിസ് മത്സരം, എന്‍ എസ് എസ് സംഘടിപ്പിച്ച രക്തദാന ക്യാമ്പ്, സീറോത്ത് അറ്റമ്റ്റ് എന്ന മോക്ക് JEE പരീക്ഷ എന്നീ പരിപാടികൾ വിജയകരമായി പര്യവസാനിച്ചു പത്രസമ്മേളനത്തിൽ
ഡോ സതീദേവി. പി. എസ്,  ഡെപ്യൂട്ടി ഡയറക്ടര്‍, NITC
ഡോ.  രജനീകാന്ത്. ജി. കെ, സ്റ്റുഡന്റ്സ് വെൽഫയർ ഡീൻ, NITC
ഡോ ശക്തിവേൽ. വി, ഫാക്കൾട്ടി കോഡിനേറ്റർ, തത്വ’22
ബെന്‍ തോമസ്, ടെക്നിക്കല്‍ അഫയേഴ്സ് സെക്രട്ടറി അഭിറാം. കെ. ആര്‍, തത്വ’22 കൺവീനർ.

Leave a Reply

Your email address will not be published. Required fields are marked *