ഫെയ്‌സ്ബുക്കിലെ ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ ഫോര്‍മാറ്റ് നിർത്തലാക്കാൻ ഒരുങ്ങുന്നു.ഏപ്രിൽ 2023 ഫേസ്ബുക്ക് ഇൻസ്റ്റന്‍റ് ആർട്ടിക്കിൾ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് മീഡിയ പാര്‍ട്ണര്‍മാരെ അറിയിച്ചു.2015-ലാണ് ക്വിക്ക്-ലോഡിംഗ് ആർട്ടിക്കിൾ ഫോർമാറ്റ് ഫേസ്ബുക്ക് ആദ്യമായി അവതരിപ്പിച്ചത്. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സേവനം ഇല്ലാതാവുന്നതോടെ ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ അത് നേരെ അതാത് വെബ്‌സൈറ്റിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.നിലവില്‍ ഫേസ്ബുക്കിന്റെ ഫീഡില്‍ ലോകമെമ്പാടുമുള്ള ആളുകള്‍ കാണുന്ന ഉള്ളടക്കത്തില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വാര്‍ത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളോടുകൂടിയ പോസ്റ്റുകളെന്ന് കമ്പനി വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

”ഞങ്ങള്‍ നേരത്തെ വ്യക്തമാക്കിയ പോലെ, ഒരു ബിസിനസ്സ് എന്ന നിലയില്‍ ഉപയോക്താക്കളുടെ മുന്‍ഗണനകളുമായി ഒത്തുപോവാത്ത മേഖലകളില്‍ അമിതമായി നിക്ഷേപിക്കുന്നതില്‍ അര്‍ത്ഥമില്ല.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരുകാലത്ത് വാര്‍ത്താ ഉള്ളടക്കങ്ങള്‍ക്ക് വലിയ പ്രാധാന്യം ഫെയ്‌സ്ബുക്കില്‍ ലഭിച്ചിരുന്നു. പ്രത്യേകം ന്യൂസ് ടാബും പ്രത്യേകം പ്രാദേശിക വാര്‍ത്താ വിഭാഗവുമെല്ലാം ഉള്‍പ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *