രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 125 മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് ആകെ മരണം 4,63,655 ആയി.

ഇന്നലത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണം 9.2% കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയിലധികമായി കേസുകളുടെ പ്രതിദിന വർധന 15,000 ൽ താഴെയാണ്.

വാക്സിന്‍ ഡോസുകള്‍ (2021 നവംബര്‍ 15 വരെ) വിതരണം ചെയ്തത് – 1,24,90,65,030, ബാക്കിയുള്ളത്- 20,20,48,426. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 124 കോടിയിലധികം (1,24,90,65,030) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 20.20 കോടിയിലധികം (20,20,48,426) വാക്സിന്‍ ഡോസുകള്‍ സ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.

അതേസമയം രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ ഭാഗമായി, പുതിയ ഘട്ടത്തില്‍ വാക്സിനുകളുടെ 75% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സൗജന്യമായി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *