ഡൽഹിയിൽ കാമുകിയെ കൊന്ന് 35 കഷ്ണമാക്കി 18 ഇടത്ത് ഉപേക്ഷിച്ച കേസിൽ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്.കൊലപാതകത്തിനു ശേഷം തെളിവ് നശിപ്പിക്കാനുള്ള മാർഗങ്ങൾ അഫ്താബ് ഗൂഗിളിലും സെർച്ച് ചെയ്തതയാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രക്തക്കറ നീക്കം ചെയ്യാനുള്ള മാർഗങ്ങളും മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചുമെല്ലാം ഇയാൾ ഗൂഗിൾ തിരഞ്ഞിട്ടുണ്ട്.മുറിയില്‍നിന്ന് രക്തക്കറ ഒഴിവാക്കുന്നത് എങ്ങനെയാണെന്നും എങ്ങനെയാണ് തറ വൃത്തിയാക്കേണ്ടതെന്നുമെല്ലാം ഗൂഗിളില്‍നിന്ന് മനസിലാക്കി. ഇതിനുശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് തറയെല്ലാം വൃത്തിയാക്കി. തുടര്‍ന്നാണ് സമീപത്തെ കടയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഇതില്‍ സൂക്ഷിച്ചത്. ശ്രദ്ധയുടെ അറുത്തുമാറ്റിയ തല ഫ്രിഡ്ജില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇത് ഉപേക്ഷിക്കുന്നതിന് മുന്‍പ്, പതിവായി ഫ്രിഡ്ജ് തുറന്ന് പ്രതി യുവതിയുടെ മുഖത്തേക്ക് നോക്കിയിരുന്നതായും പോലീസ് പറഞ്ഞു.ശ്രദ്ധയെ കൊലപ്പെടുത്തിയ അതേ മുറിയില്‍തന്നെയാണ് സംഭവത്തിന് ശേഷം അഫ്താബ് ഉറങ്ങിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം 35 കഷണങ്ങളാക്കിയാണ് വെട്ടിനുറുക്കിയത്.നിരവധി ക്രൈം സീരീസുകൾ ഇയാൾ കണ്ടിരുന്നതായി പൊലീസ് പറയുന്നു. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷവും ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന സമയത്ത്, ഈ പെണ്‍കുട്ടികളുമായി പ്രതി ഫ്‌ളാറ്റില്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മിക്കസമയത്തും ഫ്‌ളാറ്റില്‍ ചന്ദനത്തിരികള്‍ കത്തിച്ചിരുന്നു.ക്കേസില്‍ ഡേറ്റിങ് ആപ്പ് കമ്പനിയില്‍നിന്ന് പോലീസ് വിവരങ്ങൾ തേടും .ഒരുമിച്ച് ജീവിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തതിനെ തുടർന്നാണ് അഫ്താബും ശ്രദ്ധയും ദില്ലിയിലേക്ക് ഒളിച്ചോടിയത്. ശ്രദ്ധ ആഫ്താബിനെ വിവാഹത്തിനായി നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇരുവര്‍ക്കുമിടയിൽ പ്രശ്നങ്ങള്‍ വഷളായി. മുംബൈയിലെ ഒരു മൾട്ടി നാഷണൽ കമ്പനിയുടെ കോൾ സെന്‍ററിലാണ് ശ്രദ്ധ ജോലി ചെയ്തിരുന്നത്. ഇവരുടെ ബന്ധം ശ്രദ്ധയുടെ വീട്ടുകാർ അംഗീകരിച്ചില്ല. ഇതോടെയാണ് ഇരുവരും ഒരുമിച്ച് ദില്ലയിലേക്ക് മാറുന്നത്. ഛത്തർപൂർ ഏരിയയിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് താമസിച്ചിരുന്നത്. ശ്രദ്ധ അഫ്താബിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാല്‍, അഫ്താബിന് വിവാഹിതനാകാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. ഇതാണ് ഇവരുവര്‍ക്കുമിടയില്‍ വഴക്കുണ്ടാകാന്‍ കാരണമായത്. കഴിഞ്ഞ മെയ് 18ന് വിവാഹ വിഷയത്തിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *