പതിനേഴാമത് ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്തോനേഷ്യൻ തലസ്ഥാനമായ ബാലിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മളമായ സ്വീകരണം. പരമ്പരാ​ഗത ബാലി ശൈലിയിലാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. പരമ്പരാഗത നൃത്തരൂപങ്ങളും മോദിയെ സ്വീകരിക്കുന്നതിന്റെ ഭാ​ഗമായി വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. പ്രവാസി ഭാരതീയരും എംബസി ഉദ്യോഗസ്ഥർക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.

“ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിൽ എത്തിയിരിക്കുകയാണ്. ആഗോളതലത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനെക്കുറിച്ചുള്ള വിപുലമായ ചർച്ചകൾ ഉച്ചകോടിയിൽ നടക്കും. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി വിവിധ ലോക നേതാക്കളുമായി സംവദിക്കും”, പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *