ജില്ലാ കലക്ടറേറ്റിനു മുൻപിൽ കേരള നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ തങ്ങൾക്ക് കിട്ടേണ്ട ആവശ്യങ്ങൾക്കും, അവകാശങ്ങൾക്കും വേണ്ടി മാർച്ചും ധർണയും നടത്തി . കോർപ്പറേഷൻ കൗൺസിലർ . കെ.സി. ശോഭിത ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് മാത്യു ജോർജ് അധ്യക്ഷത വഹിച്ചു. താമരശ്ശേരി വിദ്യാഭ്യാസ ജില്ല പ്രസിഡണ്ടും കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ പ്രസിഡണ്ടും സെക്രട്ടറിമാരും ആശംസകളും പറഞ്ഞു. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ നിന്നും കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ നിന്നും മറ്റ് അനവധി ഭാരവാഹികളും പ്രവർത്തകരും അണിനിരന്ന മാർച്ചും ധർണയും ഉച്ചയ്ക്ക്, പന്ത്രണ്ടര മണിയോടെ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *