25 ലക്ഷം ആളുകളെ കണ്ടെത്താനുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തൻ യു ഖേല്‍ക്കര്‍. വിവിധ വിഭാഗങ്ങളിലായി കണ്ടെതാനുള്ളത് 25,01,012 പേരെയെന്ന് എസ്ഐആർൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച രാഷ്ട്രീയ പാർട്ടികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവർ 6,44,547 പേരാണ്. കണ്ടെത്താൻ സാധിക്കാത്തവർ 7,11,958 പേരാണ്. സ്ഥിരമായി താമസം മാറിയവർ 8,19,349 പേരാണ്. ഇരട്ട വോട്ടുള്ളവര്‍ 1,31,530, മറ്റുള്ളവർ 1,93,631 പേരുമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തവണ ഉണ്ടായിരുന്നത് 20 ലക്ഷമാണ്. ആളുകളെ കണ്ടെത്താൻ സാധിക്കാത്തവരുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടിക്കാർക്കും ലിസ്റ്റ് നൽകും. അർഹതപ്പെട്ട ആരുടെയും വോട്ട് നഷ്ടപ്പെടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാസർകോട്, വയനാട്, കൊല്ലം ജില്ലകളിൽ SIR പ്രക്രിയ 100 ശതമാനം പൂർത്തിയാക്കി. മറ്റ് ജില്ലകളിൽ 99.7 % പൂർത്തിയായി. BLA, BLO മീറ്റിംഗ് നടത്താൻ ബാക്കിയുള്ള ജില്ലകളിൽ ഉടൻ മീറ്റിംഗ് നടത്തും. BLO തന്ന റിപ്പോർട്ടിൽ 6 ലക്ഷത്തോളം പേര് മരണമടഞ്ഞു. ഏഴ് ലക്ഷത്തോളം ആളുകളെ ഇനി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
