ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നീക്കി. ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റേതാണ് നടപടി. ആദായ നികുതി തീര്‍പ്പുമായി ബന്ധപ്പെട്ട നിയമതര്‍ക്കത്തിനിടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കന്‍ ആരോപിച്ചിരിച്ചിരുന്നു.

ഇലക്ടല്‍ ബോണ്ട് കേസില്‍ ബിജെപി പരമോന്നത കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി കിട്ടിയ അന്ന് വൈകിട്ട് തന്നെയാണ് മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ മരവിച്ചത്. 2018 2019ലെ ആദായ നികുതി തീര്‍പ്പിന്റെ ഭാഗമായി 210 കോടി അടയ്ക്കാന്‍ ആദാനികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു. തുടര്‍നടപടിയെന്ന് നിലയിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. തര്‍ക്കത്തില്‍ ട്രൈബ്യൂണലില്‍ വാദം നടക്കുന്നതിനിടെ നാലു അക്കൗണ്ടുകളാണ് മരവിപ്പിച്ചത് കോണ്‍ഗ്രസ് ട്രൈബ്യൂണലില്‍ ഉന്നയിച്ചു. ഇതിനെ പിന്നാലെയാണ് അക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *