മണിശങ്കർ അയ്യർ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും അദ്ദേഹം അഭിപ്രായം പ്രകടിപ്പിച്ചത് ആത്മാർത്ഥമായിട്ടാണെന്നും മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ വികസനോന്മുഖവും വർഗീയ സംഘർഷങ്ങളില്ലാത്ത അന്തരീക്ഷവും പരിഗണിച്ചാണ് അദ്ദേഹം ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
അയ്യർക്ക് കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് രമേശ് ചെന്നിത്തലയേക്കാൾ കൂടുതൽ അറിവുണ്ടെന്നും മന്ത്രി പരിഹസിച്ചു. അദ്ദേഹത്തിന്‍റെ പ്രസ്താവന വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ മോഷണക്കേസിൽ ഇപ്പോൾ പ്രതിപക്ഷം പ്രതിക്കൂട്ടിലാണെന്നും ശബരിമല പറഞ്ഞ് ഇനി വോട്ട് പിടിക്കാൻ അവർക്ക് പറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. എൽഡിഎഫ് 110 സീറ്റ് നേടി അധികാരത്തിൽ എത്തുമെന്നും അത് മനസിലാക്കിയാണ് മണിശങ്കർ അയ്യരുടെ പ്രതികരണമെന്നും വി ശിവൻകുട്ടി പറഞ്ഞു.
