ഹരിയാനയിലെ പാൽവൽ ജില്ലയിൽ ചായൻസ ഗ്രാമത്തിൽ കഴിഞ്ഞ 15 ദിവസത്തിനിടെ 12 പേർ മലിന ജലം കുടിച്ച് മരിച്ചു. ഇതിൽ അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. ഇൻഡോറിലെ സംഭവത്തിന് തൊട്ട് പിന്നാലെയാണ് ഇതുണ്ടായിരിക്കുന്നത്.
പ്രദേശത്തെ ഓരോ വീട്ടിലും കടുത്ത പനിയും ക്ഷീണവും, ശരീരവേദനയും, അനുഭവപ്പെടുന്നവരുടെ എണ്ണം കൂടി വരുന്നതായാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ പ്രവേശിച്ച പല രോഗികളും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഏകദേശം 5,000 പേർ താമസിക്കുന്ന ഗ്രാമത്തിൽ മുനിസിപ്പൽ ജലം, ടാങ്കർ വെള്ളം, ഭൂഗർഭ ടാങ്കുകൾ, ആർ.ഒ. ശുദ്ധീകരിച്ച വെള്ളം എന്നിവ ഉൾപ്പെടെയുള്ള വിവിധ ജലസ്രോതസ്സുകളെയാണ് ആളുകൾ ആശ്രയിക്കുന്നത്.
ആരോഗ്യ വകുപ്പ് ഫെബ്രുവരി 1 മുതൽ അന്വേഷണം ആരംഭിച്ചെന്നും 300 ഓളം രക്തസാമ്പിളുകൾ പരിശോധിച്ചു എന്നുമാണ് വിവരം. 400-ലധികം പേരെ സ്ക്രീൻ ചെയ്തു. 107 വീടുകളിൽ നിന്നുള്ള വെള്ളത്തിൻ്റെ സാമ്പിളുകളിൽ നിരവധി സാമ്പിളുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുകയും ചെയ്തുമരിച്ചവരിൽ ഹെപ്പറ്റൈറ്റിസ് ബി ഉൾപ്പടെയുള്ള രോഗങ്ങൾ പിടിപെട്ടതായി കാണുകയും ചെയ്തിട്ടുണ്ട്. വലിയ പ്രതിഷേധങ്ങളാണ് ഇതിൻ്റെ ഭാഗമായി ഉയർന്ന് വരുന്നത്.
