കുന്ദമംഗലം : വ്യാപാരി വ്യവസായി സമിതി ജില്ല നേതാക്കൾക്ക് കുന്ദമംഗലത്ത് സ്വീകരണം നൽകി. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ, സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ബഷീർ നീലാറമ്മൽ, ഏരിയ പ്രസിഡന്റ് ഒ. വേലായുധൻ, സെക്രട്ടറി സി.എം.ബൈജു എന്നിവർക്കാണ് സ്വീകരണം നൽകിയത്. ജില്ല പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.
സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ വ്യാപാരി മിത്ര പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. യൂനിറ്റ് വൈസ് പ്രസിഡന്റ് സിദ്ധിഖ് മിൻസാര അധ്യക്ഷത വഹിച്ചു. ഒ. വേലായുധൻ, സി.എം. ബൈജു എന്നിവർ സംസാരിച്ചു. അഷ്‌റഫ് സ്വീകാർ, സിദ്ധിഖ് മിൻസാര, ഗഫൂർ ഒയാസിസ്, ഇ.പി. അൻവർ സാദത്ത് എന്നിവർ നേതാക്കൾക്ക് ഉപഹാരം നൽകി. യൂനിറ്റ് സെക്രട്ടറി എം.കെ. സുഭാഷ് സ്വാഗതവും ഇ.പി. അൻവർ സാദത്ത് നന്ദിയും പറഞ്ഞു.
