*ലോക്‌സഭാ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്; ക്വട്ടേഷന്‍ ക്ഷണിച്ചു*ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ് ഫോട്ടോ സഹിതം അച്ചടിച്ച് ലാമിനേറ്റ് ചെയ്തു ടാഗ് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിനായി (ചുരുങ്ങിയത് 2000 എണ്ണം) ഐഡി കാര്‍ഡ് ഒന്നിന്റെ യൂണിറ്റ് നിരക്കില്‍ സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ഐഡി കാര്‍ഡുകള്‍ ഉദ്യോഗസ്ഥരുടെ ഫോട്ടോ എടുത്ത ഉടൻ തന്നെ അച്ചടിച്ച് ലാമിനേറ്റ് ചെയ്തു ടാഗ് ഉള്‍പ്പെടെ കൈമാറണം. സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് സ്വന്തം ലെറ്റര്‍ഹെഡില്‍ ക്വട്ടേഷന്‍ നൽകാം. മാര്‍ച്ച് 18 ന് ഉച്ച 12 മണിക്കകം ഡെപ്യൂട്ടി കളക്ടര്‍, ജില്ലാ ഇലക്ഷന്‍ വിഭാഗം, കോഴിക്കോട് മുമ്പാകെയാണ് നൽകേണ്ടത്. അന്ന് ഉച്ച 12.30 ന് ക്വട്ടേഷന്‍ തുറക്കുമെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.*കെ-ടെറ്റ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന*താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ പരിധിയിലെ കെ-ടെറ്റ് പരീക്ഷാ സെന്ററുകളായ ജി.വി.എച്ച്.എസ്.എസ്. താമരശ്ശേരി, ജി.എച്ച്.എസ്.എസ് കൊടുവളളി എന്നീ സ്കൂളുകളില്‍ നിന്നും ഒക്ടോബര്‍ 2023 കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാര്‍ത്ഥികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന മാര്‍ച്ച് 19, 21 തീയ്യതികളിലായി താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ (മിനിസിവില്‍ സ്റ്റേഷന്‍) നടക്കും.കാറ്റഗറി I, കാറ്റഗറി II പരീക്ഷാര്‍ത്ഥികള്‍ മാര്‍ച്ച് 19 നും, കാറ്റഗറി III, കാറ്റഗറി IV പരീക്ഷാര്‍ത്ഥികള്‍ മാര്‍ച്ച് 21 നും ഹാജരാകണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, മാര്‍ക്ക് ലിസ്റ്റ്, ഹാള്‍ ടിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് (ബാധകമായവര്‍ക്ക് മാത്രം) ഇവ എല്ലാത്തിന്റെയും ഓരോ പകര്‍പ്പ് എന്നിവ സഹിതം താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10.30 ന് ഹാജരാവണം. ഡിഗ്രി/ടി.ടി.സി/ഡി.എല്‍.എഡ് കോഴ്‌സ് പൂര്‍ത്തിയായിട്ടില്ലാത്തവര്‍ പരീക്ഷ കഴിഞ്ഞ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രം വെരിഫിക്കേഷന് ഹാജരായാല്‍ മതി. അന്നേ ദിവസങ്ങളില്‍ നാല് മണി വരെ മാത്രമേ സര്‍ട്ടിഫിക്കറ്റ് പരിശോധന ഉണ്ടാവുകയൂളളൂ.മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ പാസായവരില്‍ ഇനിയും വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാത്തവരും കാറ്റഗറി അനുസരിച്ച് മേല്‍പ്പറഞ്ഞ ദിവസങ്ങളില്‍ ഹാജരാകണമെന്ന് താമരശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. (ബി.എഡ്. ഡി.എഡ്, ഡി.എല്‍.എഡ് പഠിച്ച് കൊണ്ടിരിക്കെ പരീക്ഷയെഴുതിയവര്‍ കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോള്‍ രണ്ടാം വര്‍ഷം പഠിക്കുകയായിരുന്നുവെന്ന് സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം).

Leave a Reply

Your email address will not be published. Required fields are marked *