കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പ് പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി കല്ലിക്കോടന്‍ രാഗേഷിനെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രാഗേഷ് പ്രസിഡന്റായ ലേബര്‍ ബാങ്ക് വെല്‍ഫെയര്‍ കോ ഒപ്പറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴി തട്ടിപ്പ് നടന്നുവെന്നാണ് പരാതി.
ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പിനിരയായെന്നാണ് പരാതി. തമിഴ്‌നാട് സ്വദേശിയാണ് പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്ക് രണ്ട് തവണയായി 2.22 കോടി രൂപ എത്തിയതാണ് കണ്ടെത്തുകയായിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസിലും സോസൈറ്റിക്കെതിരെ കേസുണ്ട്.
സൈബര്‍ തട്ടിപ്പ് സംഘമാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതെന്ന് തമിഴ്‌നാട് സൈബര്‍ ക്രൈം വിഭാഗം കണ്ടെത്തുകയായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റെ ഏറ്റവും അടുത്ത അനുയായിയും വിശ്വസ്തനുമാണ് കല്ലിക്കോടന്‍ രാഗേഷ്.
