വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി തമിഴക വെട്രി കഴകം. ഒറ്റയ്ക്ക് അമത്സരിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ പറഞ്ഞു. എൻഡിഎ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി. ശ്രമം തുടരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആണ് ടി വി കെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

80 സീറ്റും ഉപമുഖ്യമന്ത്രിപദവും ടിവികെയ്ക്ക് എൻഡിഎ വാഗ്ദാനം ചെയ്തുവെന്ന് ഉൾപ്പെടെയുമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നത്. പാർട്ടിയിലേക്ക് അടുപ്പിക്കാനായി കരൂർ ദുരന്തത്തിലെ സി.ബി.ഐ. കേസും ‘ജനനായകൻ’ സിനിമയുടെ സെൻസർ കുരുക്കും എന്നാൽ ബിജെപി ഉപയോഗിച്ചിരുന്നു. ഡി.എം.കെ.യെ രാഷ്ട്രീയശത്രുവായും ബി.ജെ.പി.യെ പ്രത്യയശാസ്ത്രശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ടി.വി.കെ.യെ സഖ്യത്തിലെത്തിക്കാൻ ബി.ജെ.പി. ദേശീയനേതൃത്വം നന്നായി പരിശ്രമിക്കുന്നുണ്ട്. ഇതിനിടെ ആണ് തങ്ങൾ ഒറ്റയ്ക്ക് നിൽക്കുമെന്ന് ടി വി കെ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ടി വി കെയുടെ വിജയ സാധ്യത വിലയിരുത്താൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാഭാരവാഹികളുടെ യോഗത്തിൽ സഖ്യം വേണമെന്ന അഭിപ്രായം ഉയർന്നതായിട്ടാണ് റിപ്പോർട്ട്. 234 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്താൻ പ്രയാസമില്ലെങ്കിലും അതിനായുള്ള ഭാരിച്ച ചെലവ് താങ്ങാൻ ശേഷിയുള്ളവർ കുറവാണെന്ന് ആണ് പങ്കെടുത്ത നേതാക്കളിൽ പലരും പറഞ്ഞത്.

മത്സരത്തിനായി ഇറങ്ങുനാണ് സ്ഥാനാർഥി കുറഞ്ഞത് അഞ്ചുകോടി രൂപയെങ്കിലും ചെലവിടേണ്ടിവരും. ഇത് തനിയെ വഹിക്കാൻ ബുദ്ധിമുട്ടാണെന്ന് നേതാക്കൾ പറയുന്നു. ഏതെങ്കിലും സഖ്യത്തിന്റെ ഭാഗമാകുന്നതാണ്‌ നല്ലതെന്നും അവർ കൂട്ടിച്ചേർത്തു. പക്ഷെ സഖ്യം വേണ്ടെന്ന തീരുമാനത്തിലാണ് പാർട്ടി എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *