ലുലു ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ എം. എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അബുദാബി ബുര്‍ബുര്‍ജില്‍ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്.

ഹെലികോപ്റ്റര്‍ അപകടത്തില്‍ നടുവിന് പരുക്കേറ്റതിനെ തുടര്‍ന്ന് നട്ടെല്ലിനാണ് ശസ്ത്രക്രിയ. ജര്‍മനിയില്‍ നിന്നുള്ള പ്രശസ്ത ന്യൂറോ സര്‍ജന്‍ ജോഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.കൊച്ചിയിലെ പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പില്‍ ഞായറാഴ്ചയാണ് രാവിലെ എട്ടരയോടെ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും അടക്കം 5 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.ലേക്‌ഷോര്‍ ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാന്‍ യൂസഫലി കടവന്ത്രയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

അപകടത്തെ തുടര്‍ന്ന് അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി അബുദാബിയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *