സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് ടൈറ്റില്‍ കാര്‍ഡില്‍ നിരവധി പേര്‍ക്ക് നന്ദി എഴുതിക്കാണിക്കുന്ന മലയാള സിനിമയിലെ പ്രവണതയെക്കുറിച്ച് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. നവാഗത സംവിധായകരാകട്ടെ അല്ലാത്തവരാകട്ടെ, സിനിമ തുടങ്ങുന്നതിന് തൊട്ടുമുൻപ് ടൈറ്റിൽ കാർഡിൽ നിരവധി പേർക്ക് നന്ദി പറയുന്ന ഒരു ശീലമുണ്ട് നമ്മുടെ മലയാള സിനിമയിൽ.സഹപ്രവര്‍ത്തകര്‍, ഫാന്‍സ് അസോസിയേഷനുകള്‍, മുതിർന്ന താരങ്ങൾ തുടങ്ങി നീണ്ട ഒരു നിര തന്നെയാണ് നന്ദി എഴുതി കാണിക്കുന്ന പട്ടികയിൽ ഉള്ളത്.
Serious question to mallu-twitterati
— T M Krishna (@tmkrishna) April 15, 2021
Why are there so many 'thank you-s' before any movie begins!!! 🤔
ഇത്രയും നീണ്ട ഒരു നന്ദിപ്രകടനം എന്തിനാണെന്നാണ് പ്രശസ്ത സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ ചോദിക്കുന്നത്. ട്വിറ്ററിലാണ് അദ്ദേഹം മലയാള സിനിമയിലെ നന്ദി സംവാദത്തിന് തുടക്കമിട്ടത്.നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയത്. മലയാളികള്‍ പൊതുവെ നന്ദിയുള്ളവരാണെന്ന് ചിലര്‍ പറഞ്ഞു. കർണാട്ടിക് കോൺസെർട്ട് കഴിയുമ്പോൾ നീണ്ടയൊരു നന്ദി പറച്ചിൽ ഉണ്ടാകുമല്ലോയെന്നായിരുന്നു മറ്റൊരു കമന്റ്. ടൈറ്റില്‍ കാര്‍ഡിലെ നന്ദി നീണ്ടു പോകുമ്പോള്‍ പ്രേക്ഷകര്‍ക്ക് വെള്ളമോ പോപ്പ്‌കോണോ വാങ്ങിക്കാന്‍ ഇനിയും സമയമുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് എന്നാണ് ചിലരുടെ അഭിപ്രായം.
