ഗുജറാത്തിൽ 108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങിന് പ്രധാനമന്ത്രി മുഖ്യാതിഥിയായായത്. ഹനുമാൻ തന്റെ ഭക്തി, സേവനം എന്നിവയിലൂടെ എല്ലാവരെയും കോർത്തിണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഹനുമാൻജി ചാര്‍ ധാം പദ്ധതി പ്രകാരം രാജ്യത്തുടനീളം നിര്‍മ്മിച്ച നാല് പ്രതിമകളിൽ അതിൽ രണ്ടാമത്തേതാണ് ഗുജറാത്തിലെ മൊർബിയിൽ അനാച്ഛാദനം ചെയ്തത്. ആദ്യത്തേത് ഷിംലയിൽ ആയിരുന്നു.

രാമേശ്വരത്താണ് മൂന്നാമത്തെ പ്രതിമ നിര്‍മ്മിക്കുന്നത്. പ്രതിമയുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹനുമാൻ വിശ്വാസികളായ ജനങ്ങൾ ഹനുമാന്റെ ജന്മദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഹനുമാൻ ജയന്തി.

Leave a Reply

Your email address will not be published. Required fields are marked *