രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഡല്‍ഹിയില്‍ തെരുവില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് 15 പേരെ ശനിയാഴ്ച്ച അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് നടന്‍ പ്രകാശ് രാജ്.
നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ട വാക്‌സിനുകള്‍ എന്തിനാണ് മോദിജീ നിങ്ങള്‍ വിദേശത്തേക്ക് കയറ്റി അയച്ചത്”- എന്നായിരുന്നു പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ട വാചകം.പോസ്റ്ററിലെ ഇതേ ചോദ്യം ട്വീറ്റ് ചെയ്ത് കൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.
I REPEAT “Modi ji, aapne humare bacchon ki vaccine videsh kyu bhej diya?"
— Prakash Raj (@prakashraaj) May 15, 2021
Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO
വ്യാഴാഴ്ച്ചയോടെയാണ് പൊലീസിന് പോസ്റ്ററുകളെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിവിധ ജില്ലകളിലെ പൊലീസ് മേധാവികളെ അന്വേഷണത്തിനായി നിയോഗിച്ചു. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും, എഫ്.ഐ.ആറുകളും രജിസ്റ്റര്‍ ചെയ്തു.
