രാജ്യത്തെ കൊവിഡ് കേസുകൾ വർധിക്കുന്നു.24 മണിക്കൂറിനിടെ 12,213 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.35 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.109 ദിവസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത്. ഇന്നലെ 7,624 പേര്‍ രോഗമുക്തരായി. 11 പേര്‍ മരിച്ചുകഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനത്തിൻ്റെ വർധനയാണ് പ്രതിദിന കൊവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.
അതേസമയം കൊവിഡ് കേസുകളിലുണ്ടായ വർധന നാലാം തരംഗത്തിൻ്റെ സൂചനയായി കാണാനാവില്ലെന്നാണ് ഇപ്പോഴും ഐസിഎംആറിൻ്റെ നിലപാട്. കേരളത്തില്‍ ഇന്നലെ 3419 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കൂടി. 16.32 ശതമാനമായാണ് ഉയര്‍ന്നത്.
